ഓര്‍മ്മ നഷ്ടപ്പെടുത്തി ബലാത്സംഗത്തിനിരയാക്കാന്‍ ഉപയോഗിക്കുന്ന റേപ്പ് ഡ്രഗ് കേരളത്തില്‍ സുലഭം
പഴയകാലത്തെ അപേക്ഷിച്ച് സ്ത്രീകളും പെണ്‍കുട്ടികളും വളെേരയറെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞെങ്കിലും ഈ ആധുനികകാലഘട്ടത്തില്‍ ഇക്കൂട്ടര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ നടന്ന ഒരു സംഭവമാണ് സ്ത്രീസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കുന്നത്. ഒരു പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. പിന്നീട് അവശയായി കിടന്ന കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ക്കുശേഷം ബോധം വീണെങ്കിലും തലേദിവസം സംഭവിച്ച കാര്യങ്ങള്‍ യാതൊന്നും ഓര്‍ത്തെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
എന്നാല്‍ ഡോക്ടര്‍മാരും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള്‍ തുടര്‍ച്ചയായി ക്രൂര ബലാത്സംഗത്തിന് വിധേയയാിരുന്നു എന്നാണ്.
പിന്നീട് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനകളില്‍ നിന്ന് റോഹിപ്നോള്‍ എന്ന മരുന്നിന്റെ അവശിഷ്ടം ആ കുട്ടിയില്‍ കണ്ടെത്തുകയുണ്ടായി. റേപ്ഡ്രഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡ്രഗാണ് റോഹിപ്നോള്‍. റേപ്ഡ്രഗ് എന്ന പേരുണ്ടാവാനുള്ള കാരണം തന്നെ ഈ ഡ്രഗ് കൊടുത്ത് പെണ്‍കുട്ടികളെ മയക്കിയതിനുശേഷം പീഡനത്തിനും ബലാത്സംഗത്തിനും വഴിയൊരുക്കുന്നു എന്നതാണ്.
സാധാരണ മയക്കുമരുന്നുകളേക്കാള്‍ പത്തിരട്ടിയോളം ശക്തിയുള്ള മരുന്നാണ് ഇത്. വെളുപ്പ്, ഒലീവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗുളിക രൂപത്തിലാണ് ഈ മയക്കുമരുന്ന് ലഭ്യമാകുന്നത്.
ഈ ഗുളിക പൊടിച്ച്, വലിക്കുകയോ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോ ആണ് ഇവ ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത്. കൂടാതെ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല. തളര്‍ച്ചയാണ് ഇവ ഉപയോഗിച്ചുകഴിഞ്ഞാലുള്ള പ്രധാന പാര്‍ശ്വഫലം. ഉപയോഗിച്ച് ഇരുപത് മിനിറ്റിനകം മരുന്ന് പ്രവര്‍ത്തിച്ചുതുടങ്ങും.
അടുത്ത രണ്ട് മൂന്ന് മണിക്കൂര്‍ പൂര്‍ണ്ണാമായും, പിന്നീട് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ഭാഗികമായും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. കണ്ണുകള്‍ തുറന്ന അവസ്ഥയിലായിരിക്കുമെങ്കിലും ചുറ്റിലും സംഭവിക്കുന്നതെന്താണെന്ന ബോധം ഉണ്ടാവില്ല. അനങ്ങാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള തളര്‍ച്ചയാണ് അനുഭവപ്പെടുക. മരുന്നിന്റെ ശക്തി കുറഞ്ഞാലും ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കും.
ഇവകൂടാതെ പിന്നീട് തലകറക്കം, ആശയക്കുഴപ്പം, അംനേഷ്യ, ക്ഷീണം എന്നിവയും അനുഭവപ്പെടും. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഉറക്കഗുളികയായി ഇവ ഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയില്‍ റോഹിപ്നോള്‍ നിരോധിച്ചിരിക്കുകയാണ്.
ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന സ്ത്രീകള്‍ മുന്‍കരുതല്‍ എടുക്കേണ്ട മേഖലയാണിത്.
പ്രത്യേകിച്ച്, പാര്‍ട്ടികളിലും സത്കാരങ്ങളിലും മറ്റും പങ്കെടുക്കുന്നവര്‍. ട്രെയിനിലും മറ്റും യാത്ര നടത്തുന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഭക്ഷണവും വെള്ളവും സ്വയം കരുതുകയോ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം കഴിക്കുകയോ ആണ് ചെയ്യേണ്ടത്

No comments:
Post a Comment