ശ്രീശാന്തല്ല, ധോണിയുടെ മകളെ പാട്ട് പഠിപ്പിച്ചത്; മലയാളം പാട്ട് പഠിപ്പിച്ചത് മറ്റൊരു മലയാളി



ഇന്ത്യൻ ക്രിക്കറ്റ് താരം ,മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്കാരുടെ പ്രിയ താരം ആണ് .എന്നാൽ ധോണിയുടെ മകൾ സിവ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ തരംഗം .പഠിക്കാനും പറയാനും ഏറ്റവും പ്രയാസപ്പെട്ടു ഭാഷ എന്ന് വിശേഷിപ്പിക്കുന്ന മലയാളം ഭാഷയിലെ അതി മനോഹരമായ ഒരു ഗാനം പാടി ആണ് കുട്ടി സിവ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് .

മലയാളികൾ സ്വന്തം മക്കളെ ഇംഗ്ളീഷ് ഗാനങ്ങൾ പാടാൻ പ്രേരിപ്പിക്കുന്ന പ്രവണത ആണ് കണ്ടു വരാറ് .അക്ഷര സ്ഫുടതയോടെ ധോണിയുടെ മകൾ മലയാളം പാട്ടു പാടുന്നത് വളരെ പ്രശംസനീയമാണ് .പലർക്കും അത് ധോണിയുടെ മകൾ ആണോ എന്ന് പോലും വിശ്വസിക്കാൻ ആയില്ല,അത്ര നന്നായി മലയാളം പാടിയത് കൊണ്ട് .


Click below for video:-



പിന്നീട് ധോണിയുടെ മകളെ പാട്ടു പഠിപ്പിച്ചത് ശ്രീശാന്ത് ആണെന്ന വാർത്തകൾ പരന്നു .എന്നാൽ ഏറ്റവും ഒടുവിൽ വന്ന വാർത്തകളിൽ ശ്രീശാന്ത് അല്ല കുട്ടിയെ പാട്ടു പഠിപ്പിച്ചതെന്നു പുറത്തു വന്നിട്ടുണ്ട് .ധോണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണ് എം എ സതീഷ് .അദ്ദേഹം മലയാളിയാണ് .സതീഷാണ് ധോണിയുടെ വീട്ടിലേക്കു ഒരു മലയാളി ആയയെ പറഞ്ഞയച്ചത് .

ഇവർ ആണ് കുട്ടി സിവയെ അക്ഷര സ്ഫുടതയോടെ മലയാളം പാട്ടു പഠിപ്പിച്ചത് .ധോണി തന്നെ ആണ് മകൾ പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതു .മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു അംഗീകാരം ആയി മാറിയിരിക്കുകയാണ് ഇത് .ക്രിക്കറ്റ് ലോകത്തു തന്നെ ധോണിയുടെ മകളുടെ പാട്ടു ഏറെ ചർച്ച വിഷയം ആയി മാറി കഴിഞ്ഞു .



No comments:

Post a Comment