നിഖിലിന്റെ ഏറ്റവും പുതിയ മിക്സ്‌





വീഡിയോ കാണുവാനായി താഴേക്ക് സ്ക്രോള്‍ ചെയുക



സ്മ്യൂളില്‍ പാട്ടുപാടി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് രസിക്കുന്നവര്‍ക്കിടയില്‍ സ്മ്യൂള്‍ ഗാനത്തില്‍ വ്യത്യസ്തത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ വ്യക്തിയാണ് നിഖില്‍ ബാലകൃഷ്ണന്‍.ഒരു വിദേശ വനിതയ്ക്കൊപ്പം ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി പാടിയായിരുന്നു നിഖിലിന്റെ പരീക്ഷണം. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ നിഖില്‍ ഇപ്പോള്‍ കൊച്ചി മെട്രോയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്.

ശാസ്ത്രീയമായി സംഗീതമോ പാടാനോ പഠിച്ചിട്ടില്ല നിഖില്‍. മൂളിപ്പാട്ടുകള്‍ മാത്രം പാടിയിരുന്ന നിഖിലിന് മുന്നിലേക്ക് സ്മ്യൂള്‍ ആപ്പിനെ പരിചയപ്പെടുത്തിയത് സുഹൃത്താണ്. ആദ്യ പരീക്ഷണങ്ങളൊക്കെ പരാജയമായിരുന്നെങ്കിലും ആവര്‍ത്തിച്ചുള്ള ശ്രമങ്ങളില്‍ വിജയം നേടാനായെന്ന് നിഖില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘സ്മ്യൂള്‍ ഉപയോഗിച്ച് തുടങ്ങിയ സമയത്ത് ആദ്യമൊന്നും മനസ്സിലായില്ല. പണം കൊടുത്ത് ആപ്പ് മേടിച്ചാല്‍ മാത്രമെ പാടാന്‍ സാധിക്കുകയുള്ളു. അല്ലെങ്കില്‍ പരസ്യം കണ്ട് ക്രെഡിറ്റുണ്ടാക്കം. പരസ്യം കണ്ട് ക്രെഡിറ്റുണ്ടാക്കിയാണ് സ്മ്യൂളില്‍ പാട്ടുപാടിക്കൊണ്ടിരുന്നത്. ആദ്യമൊക്കെ ബോറിംഗായി തോന്നിയപ്പോള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടാണ് വിദേശികള്‍ പാടുന്നതൊക്കെ കേട്ടത്.

അപ്പോള്‍ അത്തരമൊരു പരീക്ഷണം ഇവിടെ നടത്തിയാലോ എന്ന ആശയം ഉണ്ടായത്’ – നിഖില്‍ പറഞ്ഞു. പാട്ടുകള്‍ ഹിറ്റായ സ്ഥിതിക്ക് പ്രൊഫഷണല്‍ സിംഗിന് താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിഖിലിന്റെ പ്രതികരണം ഇങ്ങനെ. ‘പ്രൊഫഷണലായി പാടുന്നതിനോട് താല്പര്യമില്ല. ഒതുങ്ങിക്കൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ തന്നെ വഴിയില്‍ക്കൂടി പോകുമ്പോള്‍ പാട്ടു പാടിയ ആളല്ലേ എ്ന്നൊക്കെ ആളുകള്‍ ചോദിക്കുമ്പോള്‍ ചിരിവരും’ ഒരു പാട്ടു ഹിറ്റാക്കി വെറുതെ ഇരിക്കുകയല്ല നിഖില്‍. സ്മ്യൂളിലുള്ള തന്റെ പരീക്ഷണങ്ങള്‍ക്കൊപ്പം കവര്‍ ഗാനങ്ങളും പാടി തുടങ്ങി നിഖില്‍. സ്മ്യൂള്‍ ഗാനം ഹിറ്റായതിന് പിന്നാലെ നിഖിലിന്റെ ഫെയ്സ്ബുക്ക് പേജിന് 50,000 ത്തിന് അടുത്ത് ലൈക്കുകളും ലഭിച്ചു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ് എന്നിവിടങ്ങളില്‍ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് നിഖിലിന്. ഒരി ആപ്പിന് തന്റെ ജീവിതത്തെ ഇത്രയധികം മാറ്റി മറിക്കാന്‍ സാധിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണ് നിഖില്‍…….



No comments:

Post a Comment