മിൽക്ക് ഹൽവ രുചികരമായി ഉണ്ടാക്കുവാന് ആവശ്യമായ ചേരുവകള് : പാൽ :2 കപ്പ് , റവ 1/4 കപ്പ് ( വറുത്തതോ /വറുക്കാത്തതോ , രണ്ടിലേതും ഉപയോഗിക്കാം ) പഞ്ചസ്സാര 3/4 കപ്പ് നെയ്യ് 1/2 കപ്പ്
അലങ്കരിക്കാൻ ബദാമോ . അണ്ടിപ്പരിപ്പോ , കിസ്മിസ്സോ , ചെറിയൊ ഏതെങ്കിലും ഒന്ന് 7-8 എണ്ണം
തയ്യാറാക്കുന്ന വിധം : എല്ലാ ചേരുവകളും കൂടി ചുവടു കട്ടിയുള്ള ഒരു പാത്രത്തിലാക്കി ഇടത്തരം തീയില പാകം ചെയ്യുക നിർത്താതെ ഇളക്കിക്കൊണ്ടിരിക്കണം ഹൽവ പരുവമായി വശങ്ങളിൽ നിന്ന് വിട്ടു വന്നാൽ നെയ് മയം തടവിയ പാത്രത്തിൽ നിരത്തി തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം
ഞാൻ നെയ്യ് തടകിയ കേക്ക് മോൾഡിൽ വച്ചാണ് ഈ ആകൃതിയിൽ എടുത്തത് ഇതിൽ സുഗന്ധത്തിനായി ഒന്നും ചേർക്കണ്ട. പാലിന്റെ ഗന്ധമാവും ഇതിനുണ്ടാവുക ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കുമ്പോഴാണ് മിൽക്ക് ഹൽവക്കു കൂടുതൽ സ്വാദ് തോന്നിയിട്ടുള്ളത് എല്ലാവരും ചെയ്തു നോക്കുക ഇഷ്ടമായാല് ഷെയര് ചെയ്യുക
No comments:
Post a Comment