കാത്തിരിപ്പിന് വിരാമമായി; നസ്രിയ തിരിച്ചു വരുന്നു


അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരുന്നു. ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് തിരക്കഥയും സംവിധാനവും ഒരുക്കുന്നത് അഞ്ജലി മേനോനാണ്.




ഒക്ടോബര്‍ 18ന് ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പാര്‍വതി, പൃഥ്വിരാജ്, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വിജയരാഘവനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നസ്രിയയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സംസ്ഥാന പുരസ്കാരം നേടിയ പാര്‍വതിയും പൃഥ്വിരാജും നസ്രിയയും ഒന്നിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. പറവയുടെ കാമറാമാന്‍ ലിറ്റില്‍ സ്വയമ്പാണ് കാമറ. ഊട്ടിയിലാണ് ചിത്രം ആരംഭിക്കുന്നത്. ദുബായ് മറ്റൊരു പ്രധാന ലൊക്കേഷനാണ്. സംഗീതം എം. ജയചന്ദ്രനാണ്. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.


അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലും നസ്രിയയായിരുന്നു നായിക. യുവാക്കളുടെ കഥ പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു. ബാംഗ്ലൂർ ഡേയ്സിൽ പാർവതിയും ശക്തമായൊരു വേഷം കൈകാര്യം ചെയ്തിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് നസ്രിയ.

No comments:

Post a Comment