തന്റെ സംഗീതം പാടേണ്ട”, കരോക്കെകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ ഇളയരാജ സ്മൂള്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു

തന്റെ സംഗീതം പാടേണ്ട”, കരോക്കെകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ ഇളയരാജ സ്മൂള്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു



ചെന്നൈ: തന്റെ സംഗീതം ആരും പാടേണ്ട എന്ന് വീണ്ടും വ്യക്തമാക്കി ഇളയരാജ. സ്മൂള്‍ എന്ന സംഗീത ആപ്ലിക്കേഷന്‍ അധികൃതരോടാണ് ഇളയരാജയുടെ ഈ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കരോക്കെകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്മൂള്‍ അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്… കോപ്പിറൈറ്റ് തുക ലഭിക്കാത്തതാണ് ഇളയരാജയെ പ്രകോപിതനാക്കിയത്.

എന്നാല്‍ പാടുന്നവരില്‍നിന്ന് പണം ഈടാക്കുകയാണ് കമ്പനി ചെയ്യുന്നതെന്ന് ഇളയരാജയുടെ നിയമോപദേശകന്‍ പറഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് സ്മൂള്‍ അധികൃതര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജയ്ക്ക് നല്‍കുന്നില്ല. അദ്ദേഹം പറഞ്ഞു. മറുപടി ലഭിച്ചശേഷമേ തുടര്‍ നടപടികള്‍ ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു….

ഇത്തരത്തില്‍ ഇളയരാജ കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇതാദ്യമായല്ല. നേരത്തെ എസ്പിബിയോടും കെഎസ് ചിത്രയോടും തന്റെ പാട്ടുകള്‍ പണം തരാതെ താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടരുത് എന്ന് അദ്ദേഹം കര്‍ശനമായി പറയുകയുണ്ടായി. ഇക്കാരണത്താല്‍ അമേരിക്…



‘കോപ്പിറൈറ്റ്’ വിഷയവുമായി സംഗീതസംവിധായകന്‍ ഇളയരാജ വീണ്ടും രംഗത്തെത്തിയതോടെ സ്മൂള്‍ ആപ്പില്‍ നിന്നും ഇളയരാജയുടെ പാട്ടുകളുടെ കരോക്കെ നീക്കം ചെയ്യാന്‍ ആപ് നിര്‍ബന്ധിതരായി.സ്മൂള്‍ ആപ്പ് അദ്ദേഹം സംവിധാനം ചെയ്ത പാട്ടുകളുടെ കരോക്ക നീക്കം ചെയ്തത് സംഗീത പ്രേമികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഏറെ ശ്രദ്ധേയമായ ആപ്പാണ് സ്മൂള്‍ . സ്മൂള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ആപ്പിലെ ഇഷടമുള്ള കരോക്കയോടൊപ്പം ഒറ്റയ്ക്കും സംഘം ചേര്‍ന്നും പാട്ട് പാടാം. ഇതിനെല്ലാം സ്മൂള്‍ ആപ്പ് പണമീടാക്കുന്നുണ്ടെന്നും അതിനെതിരെയാണ് നീക്കമെന്നും ഇളയരാജയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇഷ്ടഗാനങ്ങളുടെ കരോക്ക പരിധിയില്ലാതെ ഉപയോഗിക്കാന്‍ മാസത്തില്‍ 110 രൂപയും വര്‍ഷത്തില്‍ 1100 രൂപയുമാണ് സ്മൂള്‍ ഈടാക്കുന്ന നിരക്ക്.


കോപ്പിറൈറ്റ് അവകാശം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച സ്മൂള്‍ ആപ്പിന് ഇ മെയില്‍ അയച്ചുവെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ അറിയിച്ചു. അമേരിക്ക വികസിപ്പിച്ച ആപ്ലിക്കേഷനാണ് സ്മൂള്‍ . അമേരിക്ക പോലുള്ള രാജ്യത്ത അനുവാദമില്ലാതെ മറ്റൊരാളുടെ പാട്ട് ഉപയോഗിക്കാന്‍ സാധ്യമല്ല. പണം സമ്പാദിക്കുന്നതിന് അനുവാദമില്ലാതെ തന്റെ സംഗീതം ഉപയോഗിക്കുന്നതിനോടാണ് ഇളയരാജ നിലപാട് വ്യക്തമാക്കിയത്. എസ്പി ബാലസുബ്രമഹ്ണ്യം കെഎസ് ചിത്ര തുടങ്ങിയവര്‍ സ്റ്റേജില്‍ തന്റെ പാട്ടുകള്‍ പാടുന്നതിനോടും ഇളയരാജ സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു.

No comments:

Post a Comment