വിഷത്തിന്റെ ഫലം ചെയ്യുന്ന 5 ഭക്ഷണ പദാർത്ഥങ്ങൾ ; ഡോ. തോമസ് വർഗ്ഗീസ് വിവരിക്കുന്നു..


ഡോ. തോമസ് വർഗ്ഗീസ്, ഇന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്യാൻസർ രോഗ വിദഗ്ധനാണ് അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ പ്രോഗ്രാം പ്രൊജക്റ്റ്‌ ആരംഭിച്ചത് ഡോക്റ്ററാണ്. “തൈറോയ്‌ഡ് ആന്‍റ് ബ്രെസ്റ്റ് സര്‍ജറി – തോമസ്‌ ടെക് നിക്” എന്ന പേരില്‍ ഒരു ശസ്ത്രക്രിയ തന്നെ ഡോക്റ്റര്‍ കണ്ടുപിടിച്ചിട്ടണ്ട്. ഈ രീതിയില്‍ ശസ്ത്രക്രിയ ചെയ്താല്‍ തൈറോയ്‌ഡ് രോഗികളില്‍ സാധാരണയായി ഉണ്ടാകാറുള്ള ശസ്ത്രക്രിയയുടെ പാടുകള്‍ കാണുകയില്ല. സ്തനാര്‍ബുദ രോഗികള്‍ക്കാണെങ്കില്‍ മാറിടം പഴയതുപോലെ നിലനില്‍ക്കുകയും ചെയ്യും. ആധുനിക ശസ്ത്രക്രിയാ രംഗത്ത് തോമസ് വർഗ്ഗീസിന്റെ വിലമതിക്കാനാകാത്ത ഈ സര്‍ജറിയിലൂടെ ഇതിനകം 4000 ത്തോളം തൈറോയ്‌ഡ് ശസ്ത്രക്രിയകളും, 2000ത്തോളം ബ്രെസ്റ്റ് ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

ആധുനിക കാൻസർ ചികിത്സാ രംഗത്തെ ലോകപ്രശസ്തനായ ഈ മലയാളി ഡോക്ക്റ്ററോട്. ഒരാൾ എങ്ങനെയാണ് രോഗ ബാധിതനാകുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയുന്ന മറുപടി നമ്മളെ ഞെട്ടിക്കുന്ന ഒന്നാണ്.അത് ഇപ്രകാരമാണ് :-  ഈ ലോകത്ത് കണ്ടുവരുന്ന എല്ലാ അസുഖങ്ങളുടെയും പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.

 അശാസ്ത്രായവും അമിതവുമായ ഭക്ഷണ രീതിയാണത്രെ ഭൂരിപക്ഷം അസുഖങ്ങളുടെയും കാരണം. അതിൽ തന്നേ പ്രധാന പെട്ട 5 ആഹാര പദാർഥങ്ങളാണ് 90 % രോഗങ്ങളും ഉണ്ടാക്കുന്നത് എന്ന് ഡോക്ക്റ്റർ ഉറപ്പിച്ച് പറയുന്നു. 

ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെളുത്ത അരി എന്നീ 5 വസ്തുക്കളാണ് മനുഷ്യന്റെ ശരീരത്തിൽ വിഷത്തിന്റെ ഫലം ചെയ്യുന്നത്.മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണെന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഏറ്റവും മാരകമായി കാണുന്നത് മൈദയെയും പാലിനെയുമാണ്.

 ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ ഫൈബർ ഒട്ടും തന്നെ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ഒന്നും തന്നെയില്ല. മറിച്ച് രോഗകാരണമായി മാറിയേക്കാവുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടുതാനും.

ആരോഗ്യ പോഷക ദായനി എന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്ന പാൽ ആണ് മാരകമായ മറ്റൊരു ഭക്ഷ്യ വസ്തു. പാലിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ പോലുള്ള വസ്തുക്കൾ മനുഷ്യ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം നേർ വിപരീത ഫലങ്ങൾ ഉളവാക്കുന്നതാണ് എന്നാണ് ഡോക്റ്റർ കാര്യകാരണ സഹിതം വ്യക്തമാക്കുന്നത്. പാലിലെ ലാക്ടോസ് പോലുള്ള പല ഘടകങ്ങളും ഒരിക്കലും ദഹിക്കാത്തതും ശരീരത്തിന് ഏറെ ഹാനികരവുമാണ്.

അഞ്ചാമത്തേത് അരിയാണ്. അരിയെന്നാൽ വെളുത്ത അരി. നമ്മുടെ തനത് അരിയായ തവിട് കളയാത്ത അരിയെ പൂർണ്ണമായും ഒഴിവാക്കി മലയാളികൾ ഭൂരിപക്ഷവും ഇന്നുപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളുത്ത അരിയാണ്. വിവിധ പേരുകളിൽ വിപണ പിടിച്ചടക്കിയ ഈ അരിയുടെ ഉപയോഗം എന്ന് തുടങ്ങിയോ അന്ന് മുതലാണ് കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.ചുരുക്കത്തിൽ വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെള്ള അരി എന്നീ 5 ആഹാര വസ്തുക്കളെ 5 വിഷങ്ങൾ എന്നാണ് അന്തരാഷ്ട്ര വൈദ്യ സമൂഹം വിശേഷിപ്പിക്കുന്നത് എന്ന് ഡോക്റ്റർ ഓർമ്മിപ്പിച്ചു.

ഏതൊരു പ്രമുഖനും 30 സെക്കൻഡ് സമയത്തിൽ കൂടുതൽ അനുവദിക്കാത്ത ശ്രീകണ്ഠൻ നായർ ഷോയിൽ നീണ്ട അഞ്ച് മിനിട്ടാണ് ഡോ. തോമസ് വർഗ്ഗീസ് പ്രബോധനം നടത്തിയത്. ആ സമയമത്രയും അവതാരകനായ ശ്രീകണ്ഠൻ നായർ അടക്കമുള്ള ആളുകൾ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത പാലിച്ച് ഡോക്റ്ററുടെ വാക്കുകൾ ശ്രവിച്ചത് ആ വാക്കുകളിലെ അറിവിന്റെ ഔന്നിത്യമാണ് സൂചിപ്പിച്ചത്.

വ്യായാമമില്ലായ്മ (lack of physical exercise) കാൻസറിന്‌ വേറൊരു പ്രധാന കാരണം കൂടിയാണ്

No comments:

Post a Comment